17
Aug 2025
Thu
17 Aug 2025 Thu
Gold price drop in kerala

കേരളത്തില്‍ സര്‍വകാല റെക്കോഡും കടന്ന് കുതിക്കുകയാണ് സ്വര്‍ണവില (Kerala Gold Price). ഇന്നലെ പുതിയ ഉയരംസൃഷ്ടിച്ചതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇന്നലെ പവന് 80 രൂപ വര്‍ധിച്ചതോടെ ജൂലൈ 23ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആയ 75,040ലേക്ക് ഉയര്‍ന്നിരുന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 75,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 9400 രൂപയാണ് കേരളത്തില്‍ ഒരു ഗ്രാമിന്റെ ഇന്നത്തെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ 1900 രൂപയിലധികമാണ് ഒരു പവന് കൂടിയത്.

പുതിയ സാഹചര്യത്തില്‍ പണിക്കൂലി ഉള്‍പ്പെടെ കൂട്ടുകയാണെങ്കില്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 85,000 രൂപയ്ക്ക് അടുത്ത് വരും. കൂടുതല്‍ പണിക്കൂലി ഉണ്ടെങ്കില്‍ ലക്ഷത്തിന് അടുത്ത് തന്നെ എത്തും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള കാര്യങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതും കേരളത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ഇന്നത്തെ വില (ഒരു ഗ്രാമിന്)

24K Gold /g: 10,255

22K Gold /g: 9,400

18K Gold /g: 7,691

ഈ മാസത്തെ വിലയിലെ മാറ്റം

Date Price of 1 Pavan Gold (Rs.)
1-Aug-25 Rs. 73,200 (Lowest of Month)
2-Aug-25 74320
3-Aug-25 74320
4-Aug-25 74360
5-Aug-25 74960
6-Aug-25
Yesterday »
75040
7-Aug-25
Today »
Rs. 75,200 (Highest of Month)

Gold price in Kerala has once again touched a record high, matching the ₹75,040 per sovereign rate last seen on July 23. This is only the second time the price has crossed the ₹75,000-mark in the state.