20
Aug 2025
Thu
ആലുവയില്‍ അമ്മയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ മകന് അറസ്റ്റില്‍. ലഹരിക്കടിമയായ 30കാരനാണ് അറസ്റ്റിലായത്. ആലുവ വെസ്റ്റ് പോലീസാണ് യുവാവിനെ പിടികൂടിയത്. മകന് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നാണ് അമ്മ പോലീസില്‍ നല്കിയ പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
|
ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. അമ്മയും അച്ഛനും പ്രതിയായ മകനും 24കാരനായ മറ്റൊരു മകനുമാണ് താമസിച്ചിരുന്നത്. അമ്മയെ ഉപദ്രവിച്ചതിന് മകനെ നേരത്തേ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്കി വിട്ടയച്ചിരുന്നു.
ഇതിനു പിന്നാലെ മകന് തന്നെ ബലാത്സംഗം ചെയ്തെന്ന അമ്മയുടെ പരാതി ലഭിച്ചതോടെയാണ് പോലീസ് കേസെടുത്ത് 30കാരനെ പിടികൂടിയത്. ലഹരി ഉപയോഗിച്ചതിനും ലഹരി വില്‍പ്പന നടത്തിയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.


