23
Aug 2025
Fri
23 Aug 2025 Fri
woman doctor found dead in Perumbavur

എറണാകുളം പെരുമ്പാവൂരില്‍ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ യുവ ഡോക്ടര്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി മീനാക്ഷി വിജയകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ. മീനാക്ഷിയെ രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്‌ലാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഡോക്ടര്‍ തനിച്ചായിരുന്നു ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്.

അമിതമായ അളവില്‍ മരുന്നു കുത്തിവച്ച് ഡോക്ടര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: ഗാന്ധിജിക്കു മുകളില്‍ സവര്‍ക്കറെ എടുത്തുകാട്ടി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസ