23
Aug 2025
Mon
23 Aug 2025 Mon
Man sentenced to life in prison for raping 0-year-old girl

ഉറങ്ങിക്കിടന്ന 10വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്. 2,70,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കാസര്‍കോട് പടന്നക്കാട് ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതി പി എ സലീമിനെയാണ് ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി എം സുരേഷ് മരണം വരെ തടവിന് വിധിച്ചത്. കുട്ടിയുടെ മോഷ്ടിച്ചെടുത്ത കമ്മല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരിയെ കോടതി പിരിയുന്നതു വരെ തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

2024 മെയ് 15 ന് പുലര്‍ച്ചയാണ് കേസിനാധാരമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പി എ സലീം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ കുട്ടിയുടെ കമ്മലുകളും കവര്‍ന്നു. കുടക് സ്വദേശിയായ പ്രതി വര്‍ഷങ്ങളായി കുട്ടിയുടെ വീടിനടുത്താണ് താമസിക്കുന്നത്. കേസില്‍ 60 സാക്ഷി മൊഴികളും 42 ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ 117 രേഖകളും പരിശോധിച്ച ശേഷമാണ് കോടതി വിധി.

ALSO READ: തൃശൂരിലെ ലുലു മാള്‍ നിര്‍മാണത്തിനെതിരേ കോടതിയെ സമീപിച്ചത് സിപിഐ നേതാവ്