21
Aug 2025
Thu
21 Aug 2025 Thu
Financial obligations are behind the suicide of three members of Kasaragod family

കാസര്‍കോട്: കാസര്‍കോട് അമ്പലത്തറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കൂട്ട ആത്മഹത്യക്ക് പിന്നിലെ കാരണം സാമ്പത്തിക പ്രതിസന്ധി. കുടുംബത്തിലെ മൂന്നുപേരാണ് ജീവനൊടുക്കിയത്. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57), മകന്‍ രഞ്‌ജേഷ് (36) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു മകനായ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലര്‍ച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളിലാണ് വിവരമറിയുന്നത്. രഞ്‌ജേഷാണ് ഫോണ്‍ വിളിച്ചത്. തീരെ വയ്യ ആശുപത്രിയില്‍ എത്തിക്കണം എന്നാണ് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോള്‍ മൂന്നുപേര്‍ മരിച്ചനിലയില്‍ കിടക്കുന്നതാണ് കണ്ടത്. രഞ്‌ജേഷ് അവശനിലയിലും. ഉടന്‍ രഞ്‌ജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ അറിയിച്ചത് പ്രകാരം പോലീസും എത്തി.

Financial obligations are behind the suicide of three members of Kasaragod family

രഞ്‌ജേഷും രാകേഷും നേരത്തെ ദുബായിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് തുടങ്ങി. പലചരക്ക് സാധനങ്ങളുള്‍പ്പെടെ വീടുകളിലെത്തിച്ചു നല്‍കുന്നതായിരുന്നു ഇവരുടെ ബിസിനസ്. എന്നാല്‍ ഇത ്കാര്യമായ മെച്ചം ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല വലിയ സാമ്പത്തിക ബാധ്യതയും വരുത്തിവച്ചു. ഇതോടെ ബിസിനസ് നിര്‍ത്തി ഇവര്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങിയെന്ന് സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു.

പറക്കളായിയിലെ കര്‍ഷകനായുടെ ഗോപിയുടെയും കുടുംബത്തിന്റെയും മരണവാര്‍ത്ത രാവിലെ തന്നെ കേട്ട ഞെട്ടലിലാണ് പ്രദേശവാസികള്‍. കഴിഞ്ഞദിവസം ഇവര്‍ ബന്ധുവീടുകളില്‍ പോകുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തതായി അയല്‍വാസികളും കുടുംബക്കാരും പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ഉറപ്പു പറയാനാകില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)

Financial obligations are behind the suicide of three members of Kasaragod family