01
Aug 2025
Thu
01 Aug 2025 Thu
High court division bench grants permission to release Kerala Story 2

കടയില്‍നിന്ന് അശ്ലീല വീഡിയോ കാസറ്റുകള്‍ പിടിച്ചു എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയെ 28 വര്‍ഷത്തിനുശേഷം ഹൈക്കോടതി വെറുതെവിട്ടു. ഉപയോക്താക്കള്‍ക്കു നല്‍കുന്നതിന് അശ്ലീല വിഡിയോ കാസറ്റുകള്‍ കടയില്‍ സൂക്ഷിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കൂരോപ്പട സ്വദേശിയെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. തെളിവിനായി ഹാജരാക്കിയ കാസറ്റുകള്‍ മജിസ്‌ട്രേറ്റ് സ്വമേധയാ പരിശോധിച്ചില്ല എന്നതിനാല്‍ ഇന്ത്യന്‍ തെളിവു നിയമം അനുസരിച്ച് കേസ് നിലനില്‍ക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. കീഴ്‌ക്കോടതി വിധിക്കെതിരേ ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1997ലാണ് കൂരോപ്പട സ്വദേശിക്കെതിരേ കേസെടുത്തത്. കൂരോപ്പട പഞ്ചായത്തില്‍ ഹരജിക്കാരന്റെ ഉടമസ്ഥതയിലുള്ള കാസറ്റ് കടയില്‍നിന്ന് 10 കാസറ്റുകള്‍ പിടിച്ചെടുത്തു എന്നും ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്നുമാണ് പോലീസ് കേസ്. തുടര്‍ന്ന് കോട്ടയം മജിസ്‌ട്രേറ്റ് കോടതി ഹരജിക്കാരനെ രണ്ടു വര്‍ഷം തടവിനും 2000 രൂപ പിഴയ്ക്കും വിധിച്ചു. ഇതിനെതിരേ സെഷന്‍സ് കോടതിയെ സമീപിച്ചപ്പോള്‍ ശിക്ഷാവിധി ഒരു വര്‍ഷമായും പിഴ 1000 രൂപയായും കുറച്ചു. തുടര്‍ന്നാണ് ഈ വിധിയെ ചോദ്യം ചെയ്ത് ഹരജിക്കാരന്‍ ഹൈക്കോതിയിലെത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ ഏഴാം സാക്ഷി ഉള്‍പ്പെടെ 7 സാക്ഷികളാണ് കേസിലുള്ളത്. ഇതില്‍ ഒന്നും രണ്ടും സാക്ഷികള്‍ക്കൊപ്പം ഏഴാം സാക്ഷി കാസറ്റുകള്‍ കടയില്‍ വച്ചുതന്നെ കണ്ട് ഇവയില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണത്തിനിടയില്‍ തഹസില്‍ദാര്‍ വീഡിയോ കാസറ്റുകള്‍ കാണുകയും ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് അന്നത്തെ പാമ്പാടി എസ്‌ഐയും കാസറ്റ് കണ്ട് ഇവയില്‍ അശ്ലീലദൃശ്യങ്ങളുണ്ടെന്നു സാക്ഷ്യപ്പെടുത്തി. തഹസില്‍ദാര്‍ക്കൊപ്പമാണ് എസ്‌ഐ കാസറ്റ് കണ്ടത്.

എന്നാല്‍ പിടിച്ചെടുത്ത വിഡിയോ കാസറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് കേസ് കേട്ട മജിസ്‌ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ല എന്ന് ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. സാക്ഷിമൊഴികള്‍ എത്രയുണ്ടെങ്കിലും തന്റെ മുമ്പാകെ ഹാജരാക്കിയ തെളിവു നേരിട്ടു പരിശോധിച്ച് ഉറപ്പാക്കുക എന്നത് മജിസ്‌ട്രേറ്റ് ചെയ്യേണ്ട കാര്യമായിരുന്നു എന്നു കോടതി വ്യക്തമാക്കി. അതുകൊണ്ടു തന്നെ ആ കാസറ്റുകളില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ട് എന്ന പേരില്‍ ഹരജിക്കാരനെ ശിക്ഷിച്ചതും കേസും റദ്ദാക്കുന്നുവെന്നും കോടതി ഉത്തരവിടുകയായിരുന്നു.

ALSO READ: തലപ്പാടിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് പാഞ്ഞുകയറി 6 മരണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക