20
Aug 2025
Sat
20 Aug 2025 Sat

തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ പ്രാദേശിക നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാദുഷ (32)യാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്ഷിതാക്കള്‍ ഇല്ലാത്ത നേരത്ത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടന്നു ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ഇത് പെണ്‍കുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പെൺകുട്ടിയുടെ പരാതിയില്‍ പറയുന്നു. കുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയുന്ന പോക്സോ വകുപ്പ് ആണ് ഇയാൾക്കെതിരെ ചുമത്തിയത്.

എസിപി പ്രേമാനന്ദകൃഷ്ണന്‍, ചാവക്കാട് എസ്എച്ച്ഒ വി വി വിമല്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. എസ് ഐ എസ് വിഷ്ണു നായര്‍, എസ്സിപിഒ വി അനീഷ്, ജി അനീഷ്, ജി അരുണ്‍, കെ പി പ്രദീപ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു

Muslim Youth League local leader arrested for molesting tenth class girl

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക