ന്യൂഡല്‍ഹി: എഞ്ചിനില്‍ തീ പടര്‍ന്നതായി സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചു പറന്നത്.
|
വലതുവശത്തെ എഞ്ചിനില്‍ തീപടര്‍ന്നുവെന്നായിരുന്നു സിഗ്‌നല്‍ ലഭിച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഇന്‍ഡോറിലെത്തിച്ചതായി എയര്‍ ഇന്ത്യ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് തിരിച്ചത്. യാത്ര പുറപ്പെട്ട ഉടന്‍ വലതുവശത്തെ എഞ്ചിനില്‍ തീപടര്‍ന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. പിന്നീട് വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. അതേസമയം, തീപിടുത്തത്തിന്റെ കാരണം ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





