തൃശൂര്‍: കുന്നംകുളം എസ്‌ഐയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതക്കുന്ന കൊടും ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് പുറത്തായത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണിപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ ന്യൂസ് ടാഗ് ലൈവിനും ലഭിച്ചു.
|
2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം. തൃശൂര്‍ ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് ഇക്കാര്യം തിരക്കി. തുടര്‍ന്നാണ് ഷര്‍ട്ട് ഊരിമാറ്റി സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി മര്‍ദിച്ചത്. സ്റ്റേഷനില്‍ എത്തിയത് മുതല്‍ മൂന്നുനാല് പൊലീസുകാര്‍ ചേര്‍ന്ന് സുജിത്തിനെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. കുനിച്ചുനിര്‍ത്തി സുജിത്തിന്റെ പുറത്തും മുഖത്തും അടിക്കുന്നതും ദൃശ്യത്തിലുണ്ട്.
മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കമെന്ന് സുജിത്ത് ചൂണ്ടിക്കാട്ടിയിരുന്നു. വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു.
വൈദ്യപരിശോധനയില്‍ പോലീസ് മര്‍ദനത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്നും വ്യക്തമായി. പിന്നാലെയാണ് വിവരാവകാശപ്രകാരം മര്‍ദ്ദന ദൃശ്യങ്ങള്‍ പരാതിക്കാരന് ലഭിച്ചത്.
A complaint has been filed against the Kunnamkulam police for brutally attacking a youth congress leader for no reason. Chovannoor Mandal President Sujith was subjected to brutal attack. The incident happened on April 5, 2023. Sujith had questioned the police for threatening his friends who were standing on the roadside





