22
Sep 2025
Mon
22 Sep 2025 Mon
India book of records holder found dead

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ വിദ്യാര്‍ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് പടന്നക്കാട് നെഹ്റു കോളജ് വിദ്യാര്‍ഥിയായ പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തില്‍ പവിത്രന്‍ അച്ചാംതുരുത്ത്-ശാന്തി ദമ്പതികളുടെ മകന്‍ ശ്രീഹരി(21) ആണ് മരിച്ചത്. തുങ്ങിയ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു വിരലില്‍ ഒരു മണിക്കൂര്‍ നേരം നിര്‍ത്താതെ പുസ്തകം കറക്കിയാണ് ശ്രീഹരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയത്. കലാരംഗത്തും മികച്ച പ്രതിഭയായിരുന്നു ശ്രീഹരി.

ALSO READ: ഇടുക്കിയില്‍ വീട്ടില്‍ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാതശിശു മരിച്ചു