04
Sep 2025
Mon
04 Sep 2025 Mon
NORKA's insurance for expatriates starts today; you may know the details

തിരുവനന്തപുരം: പ്രവാസികള്‍ക്കും കുടുംബത്തിനുമായി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യഅപകട ഇന്‍ഷുറന്‍സ് പദ്ധതി ഇന്ന് ആരംഭിക്കും. ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് 6.30ന് തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യവും ലോക കേരള സഭയില്‍ ഉയര്‍ന്ന ആശയവുമാണ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. വിദേശത്തും സംസ്ഥാനത്തിനു പുറത്തുമുള്ള പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം.

whatsapp 10 ലക്ഷം രൂപ വരെ ലഭിക്കും; പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് ഇന്നുമുതല്‍; അറിഞ്ഞിരിക്കാം വിശദാംശങ്ങള്‍ | NORKA insurance for expatriates
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി, നോര്‍ക്ക സെക്രട്ടറി, ഡയറക്ടര്‍മാര്‍, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയൊരു സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നവംബര്‍ 1 ന് പ്രാബല്യത്തില്‍

നോര്‍ക്ക അംഗത്വമുള്ളവര്‍ക്ക് 22 മുതല്‍ റജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 21 വരെയാണ് എന്റോള്‍മെന്റ് സമയം. നവംബര്‍ 1 ന് പോളിസി പ്രാബല്യത്തിലാവും. 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.

പോളിസികള്‍
ഗ്രൂപ്പ് മെഡിക്ലെയിം പോളിസി (ജിഎംസി), ഗ്രൂപ്പ് പഴ്‌സനല്‍ ആക്‌സിഡന്റല്‍ പോളിസി (ജിപിഎ) എന്നിവയാണ് പോളിസികള്‍. ജിഎംസിയില്‍ ഏത് ആരോഗ്യ പ്രശ്‌നത്തിനും കുടുംബത്തിനോ വ്യക്തിക്കോ 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ജിപിഎയില്‍ ഏതു തരം അപകടത്തിനും 10 ലക്ഷം രൂപ വരെ ലഭിക്കാം. 18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പരിരക്ഷ. ഇന്ത്യയില്‍ ചികിത്സ തേടണം. നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും പരിരക്ഷ നേടാം. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലുള്ള നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ക്കും പദ്ധതിയില്‍ ചേരാനാകും.

പ്രീമിയം

ഭര്‍ത്താവും ഭാര്യയും 25 വയസില്‍ താഴെ പ്രായമുള്ള രണ്ട് മക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്13,411 രൂപയാണ് പ്രീമിയം.അധികമായി ഒരു കുട്ടിയ്ക്ക് ചേരണമെങ്കില്‍ 4130 രൂപ പ്രീമിയമാകും. വ്യക്തിക്ക് 8101 രുപയാണ് പ്രീമിയം തുക. ഏത് തരം അപകടമാണെങ്കിലും അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പ് നല്‍കുന്നുണ്ട്. 18 മുതല്‍ 70 വയസ് വരെ പ്രായമുള്ളവര്‍ക്ക് പ്രീമിയം തുകയില്‍ മാറ്റമില്ല.

NORKA’s insurance for expatriates starts today; you may know the details