23
Feb 2026
Tue
23 Feb 2026 Tue
cpi and rss

കാസര്‍കോട്: സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍. മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുന്ദരി ഷെട്ടിയാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്. ഹൊസങ്കടിയില്‍ നടന്ന ഹിന്ദു ഏകത സമ്മേളനമായിരുന്നു വേദി. സിപിഐയുടെ പ്രാദേശിക നേതാവാണ് സുന്ദരി ഷെട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ കടമ്പാര്‍ വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. വിശദീകരണം ആവശ്യപ്പെട്ടെന്ന് സിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>