ഇടുക്കി കട്ടപ്പനയിൽ ഓട വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ വിഷവാതകം ശ്വസിച്ചു മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ചൊവ്വ രാത്രിയാണ് സംഭവം
|
ഓട വൃത്തിയാക്കാനിറങ്ങിയ ഒരാൾ അപകടത്തിൽ പെടുകയും പിന്നാലെ രണ്ടുപേർ രക്ഷിക്കാനിറങ്ങുകയുമായിരുന്നു. ഇവരും കുടുങ്ങിയതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഓടയ്ക്കുള്ളിൽ ഓക്സിജൻ ഇറക്കി നൽകാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. മൂവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേർ മരിക്കുകയായിരുന്നു.
ALSO READ: എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





