19
Sep 2025
Tue
19 Sep 2025 Tue
woman and man caught with MDMA

വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. തൃപ്രയാർ തളിക്കുളത്തെ ഫ്ലാറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം സ്വദേശി വലിയകത്ത് വീട്ടിൽ ഫസീല (33) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 33.5ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അഖിൽ കാട്ടൂർ, മതിലകം പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ALSO READ:13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55കാരന് 41 വർഷം കഠിനതടവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക