09
Oct 2025
Tue
ഹരിയാനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. ചണ്ഡീഗഡിലെ സെക്ടര്‍ 11 വസതിയിലാണ് ഐപിഎസ് ഉദ്യോഗസ്ഥനായ പുരന്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടത്.
![]() |
|
ഉച്ചയ്ക്ക് 1.30ഓടെയാണ് വിവരം പോലീസില്‍ ലഭിച്ചത്. ഉടന്‍ തന്നെ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇവിടേക്ക് കുതിച്ചെത്തി. 2001 ബാച്ച് ഐപിഎസുകാരനായ പുരന്‍ കുമാര്‍ എഡിജിപി ആയി ജോലി ചെയ്യവെ സപ്തംബര്‍ 29ന് പോലീസ് ട്രെയിനിങ് സെന്ററിലേക്ക് മാറ്റി നിയമിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ അമന്‍ പി കുമാര്‍ ആണ് അദ്ദേഹത്തിന്റെ ഭാര്യ. ഔദ്യോഗിക ആവശ്യത്തിന് ജപ്പാനിലായിരുന്ന അമന്‍ ഭര്‍ത്താവിന്റെ വിയോഗവാര്‍ത്തയറിഞ്ഞതോടെ നാളെ വൈകീട്ട് ഇന്ത്യയിലേക്ക് തിരിക്കും.
ALSO READ: പല കൈമറിഞ്ഞെത്തിയ വാഹനമാണ് ദുല്‍ഖറിന്റേത്; ആരാണ് ഉത്തരവാദിയെന്ന് കസ്റ്റംസിനോട് ഹൈക്കോടതി