09
Oct 2025
Wed
ഭുവനേശ്വര്‍ ഒഡിഷയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഒഡിഷയിലെ ബര്‍ഹാംപുരിലാണ് ബിജെപി നേതാവും അഭിഭാഷകനുമായ പ്രിതാബാഷ് പാണ്ഡെ അജ്ഞാതര്‍ വെടിവച്ചു കൊന്നത്.
![]() |
|
ബ്രഹ്‌മനഗറിലുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ പ്രിതാബാഷിനെ വെടിവെച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയമിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പ്രിതാബാഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബുധനാഴ്ച കോടതി നടപടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഓള്‍ ഒഡിഷ ലോയേഴ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തു.