05
Oct 2025
Mon
05 Oct 2025 Mon
father dies on the day of his daughters marriage

മകളുടെ വിവാഹം കഴിഞ്ഞ് ഓഡിറ്റോറിയത്തില്‍ നിന്നു വീട്ടിലെത്തിയതിനു പിന്നാലെ അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പെരിങ്ങമ്മല ചിറ്റൂര്‍ പൊട്ടന്‍കുന്ന് സ്വദേശി ഷാഫിയാണ് മരിച്ചത്. ഇന്നലെ രാവിലെ പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഷാഫിയുടെ മകളുടെ വിവാഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങുകള്‍ കഴിഞ്ഞ് ഷാഫി ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് കുഴഞ്ഞു വീണത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാഫി മരിക്കുകയായിരുന്നു. തിങ്കള്‍ വൈകിട്ട് അഞ്ചോടെ പെരിങ്ങമ്മല ചിറ്റൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. റജിലയാണ് ഭാര്യ.

ALSO READ:യാത്രയ്ക്കിടെ ചില്ല് പൊട്ടി വിമാനം 10000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി; പൈലറ്റിന് പരിക്കേറ്റു