31
                Oct 2025
 Thu 
                    പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകന് കൂടി ഹൈക്കോടതി ജാമ്യം നല്‍കി. റഫീഖ് എം എസ്സിന് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍ വി, കെ വി ജയകുമാര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ജാമ്യം അനുവദിച്ചത്.
|  | 
 | 
കേസിലെ പ്രതികള്‍ക്ക് ഒളിയിടം ഒരുക്കിയെന്നതാണ് റഫീഖിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ജാമ്യം നിരസിച്ച എന്‍ഐഎ കോടതി നടപടിക്കെതിരേ റഫീഖ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 2022ലാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.
ALSO READ: 17 കുട്ടികളെ ബന്ദികളാക്കിയ യുവാവ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു
 
                                 
                            
 
                                 
                                 
                                
 
                                     
                                     
                                     
                         
                        
 
                         
                         
                        