10
Nov 2025
Wed
10 Nov 2025 Wed
airline ticket booking

Airline ticket booking rules changing വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം വരുന്നു. നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡി.ജി.സി.എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പരിഷ്‌കരണത്തിന് തയ്യാറാവുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ അധികപണം ഈടാക്കാതെ ടിക്കറ്റ് റദ്ദാക്കാനും യാത്രാ തീയതി മാറ്റാനും സാധിക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.

വിമാനക്കമ്പനിയുടെ വെബ്സൈറ്റ് മുഖേന നേരിട്ടല്ലാതെ, ട്രാവല്‍ ഏജന്റ് വഴിയോ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപയോഗിച്ചോ ബുക്കിങ് നടത്തിയാലും റീഫണ്ടിങ്ങിന്റെ ഉത്തരവാദിത്തം വിമാനക്കമ്പനിക്ക് തന്നെയായിരിക്കും. 21 ദിവസത്തിനുള്ളില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയായതായി വിമാനക്കമ്പനികള്‍ ഉറപ്പ് വരുത്തണം.

അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ പുറപ്പെടേണ്ട ആഭ്യന്തര വിമാന യാത്രക്കും 15 ദിവസത്തിനുള്ളില്‍ പുറപ്പെടേണ്ട അന്താരാഷ്ട്ര വിമാന യാത്രകള്‍ക്കും മാറ്റം ബാധകമാവില്ല. കരട് രേഖയില്‍ വിമാനക്കമ്പനികളില്‍നിന്ന് നവംബര്‍ 30 വരെ അഭിപ്രായം തേടിയിട്ടുണ്ട്.