14
Nov 2025
Fri
14 Nov 2025 Fri
14 year old boy went missing from Venjarammoodu Daras

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ഉസ്താദ് തല്ലിയതിന് ദറസില്‍ നിന്നിറങ്ങിപ്പോയ 14കാരനെ കാണാനില്ല. കൊല്ലം അയത്തില്‍ സ്വദേശി മുഹമ്മദ് സഹദിനെയാണ് 2ാം തീയതി മുതല്‍ കാണാതായത്. വെഞ്ഞാറമൂട് ഖുത്തബുല്‍ ആലം ദറസ് വിദ്യാര്‍ഥിയായിരുന്നു സഹദ്. ഉസ്താദ് തല്ലിയതിന് പിന്നാലെ കുട്ടി ഇവിടെ ബാഗുമെടുത്ത് ഇറങ്ങിപ്പോവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം രണ്ടിന് വൈകീട്ടാണ് സംഭവം. കുട്ടിയെ കാണാതായ വിവരം കൃത്യസമയത്ത് പോലീസിനെ അറിയിക്കുന്നതില്‍ സ്ഥാപന അധികൃതര്‍ വീഴ്ചവരുത്തിയെന്ന് കുടുംബം പരാതിപ്പെട്ടു. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച സഹദ് ബാഗുമിട്ട് നടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ALSO READ: തെരുവുനായകളെയും അലഞ്ഞുതിരിയുന്ന കന്നുകാലികളെയും പൊതു ഇടങ്ങളില്‍ നിന്നു നീക്കണമെന്ന് സുപ്രിംകോടതി