Sexual assault 14 വയസ്സുകാരന്റെ ക്രൂരമായ ബലാല്‍സംഗത്തിനിരയായി ചികിത്സയിലായിരുന്ന 40കാരി മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുരിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു.
|
നവംബര്‍ 3നായിരുന്നു ഹാമിര്‍പുരിലെ സസന്‍ ഗ്രാമത്തില്‍ യുവതിയെ 14കാരന്‍ ആക്രമിച്ചത്. വയലില്‍ പുല്ലരിയുകയായിരുന്ന സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്ത്രീ എതിര്‍ത്തതോടെ ക്രൂരമായി മര്‍ദിച്ചു.
ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഗ്രാമീണര്‍ ഇവരെ വയലിന് സമീപം കണ്ടെത്തുകയായിരുന്നു. ആദ്യം ഹാമിര്‍പുര്‍ മെഡിക്കല്‍ കോളജിലും പിന്നീട് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു.
സംഭവത്തില്‍ അറസ്റ്റിലായ 14കാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. റസ്റ്റ് ചെയ്ത പ്രതിയെ ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണ്. 14കാരന് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ദേശീയപാത ഉപരോധിച്ചത്. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുകു ഫോണിലൂടെ ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് മൂന്നു മണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.





