31
Nov 2025
Fri
31 Nov 2025 Fri
law student arrested for sharing teen girls morphed photo

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കേരള ലോ അക്കാദമിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ശ്രേയസ്(19) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ മാധ്യമങ്ങള്‍ വഴി ശ്രേയസ് പ്രചരിപ്പിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ പ്രതിയെ വിളപ്പില്‍ശാല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പേയാട് ഭാഗത്ത് നിന്നു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ: കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സിപിഐ വിട്ടു