കണ്ണൂര്‍ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു. തളിപ്പറമ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ശ്രീകണ്ഠാപുരം മുന്‍ ഏരിയ സെക്രട്ടറിയുമാണ് ടി കെ ഗോവിന്ദന്‍. തളിപ്പറമ്പ് മണ്ഡലത്തില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഗോവിന്ദന്റെ തീരുമാനത്തിനു പിന്നില്‍.
|
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ മണ്ഡലത്തില്‍ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാര്‍ഥിയാക്കിയത് ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഐഎമ്മില്‍ ഇപ്പോള്‍ നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത പ്രവണതകളാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പില്‍ യുഡിഎഫ് തനിക്കു പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാര്‍ട്ടിക്കുള്ളില്‍ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയന്‍ ഇത്തരം കാര്യങ്ങള്‍ക്ക് എങ്ങനെ കൂട്ടുനില്‍ക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ട കണക്കുകളാണ് അണികള്‍ വിശ്വസിക്കുന്നതെന്നും വ്യവസായി സാജന്റെ മരണത്തിന് ഉത്തരവാദി പി കെ ശ്യാമളയാണെന്ന പ്രചാരണം നാട്ടില്‍ ശക്തമാണെന്നും അവരുടെ നിലപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യയോടും പി കെ ശ്യാമളയോടും പാര്‍ട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പി ജയരാജനെപ്പോലുള്ള നേതാക്കളെ പാര്‍ട്ടി ബോധപൂര്‍വം ഒതുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ALSO READ: വിവാഹ വിരുന്നിടെ കൂട്ടുകാരുടെ പ്രാങ്ക് മൂലം നവവധു ബോധരഹിതയായി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





