25
Nov 2025
Wed
25 Nov 2025 Wed
kerala local body election

അഞ്ച് ബോര്‍ഡുകള്‍ പൊതു സ്ഥലങ്ങളില്‍(ഇലക്ട്രിക് പോസ്റ്റുകള്‍, ടെലഫോണ്‍ പോസ്റ്റുകള്‍, റോഡുകള്‍,സര്‍ക്കാര്‍ സ്ഥലങ്ങള്‍) വെച്ചാല്‍ ഗ്രാമ പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി ജയിച്ചാലും അയോഗ്യര്‍ ആകുമോ? ആകും. അതാണ് നിയമം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അത് എങ്ങിനെയെന്ന് നോക്കാം. ഒരു പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് എല്ലാ വിഭാഗത്തിലും കൂടി പരമാവധി ചിലവാക്കാവുന്ന തുക 25000 രൂപ ആണ്.

പൊതു സ്ഥലങ്ങളില്‍ ബോര്‍ഡ് വെച്ചാല്‍ ഒരു ബോര്‍ഡിന് 5000 രൂപ വെച്ച് പിഴ ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. കൂടാതെ ബോര്‍ഡ് വെച്ച ആളിന്റെ പേര്‍ക്ക് കേസ് എടുത്ത് എഫ്‌ഐആര്‍ ഇടാനും ഹൈകോടതി നിര്‍ദ്ദേശം ഉള്ളതാണ്.

ഇതേ പോലെ ബ്ലോക്ക് പഞ്ചായത്ത്കളും മുനിസിപ്പാലിറ്റികളിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി പരമാവധി ?75,000 ആയി നിശ്ചയിച്ചിരിക്കുന്നു. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നവര്‍ക്കായി പരിധി 1.5 ലക്ഷം ആണ്.

ചെലവ് അധികരിച്ചാല്‍

ഓരോ സ്ഥാനാര്‍ത്ഥിയും തന്റെ തെരഞ്ഞെടുപ്പ് ചിലവുകളുടെ കണക്കുകള്‍ നിര്‍ദ്ദിഷ്ട രൂപത്തില്‍, വിശദരേഖകളോടും (രസീത്, വൗച്ചര്‍, ബില്‍ മുതലായവ) സ്പഷ്ടമായി തയ്യാറാക്കണം.
നിയമത്തില്‍ നിശ്ചയിച്ചിരിക്കുന്ന ചെലവ് പരിധിക്കപ്പുറം കടക്കാന്‍ പാടില്ല.

ചിലവുകളുടെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിര്‍ദ്ദിഷ്ട സമയത്തിനകം റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ചിലവുകണക്കുകള്‍ തെറ്റായായി നല്‍കുകയോ, മറച്ചുവയ്ക്കുകയോ, സമര്‍പ്പിക്കാതിരിക്കുകയോ ചെയ്താല്‍, അതും ശിക്ഷകള്‍ക്ക് വഴിവയ്ക്കും.

ചിലവുകണക്കുകള്‍ നിയമപ്രകാരമല്ലാതെ നല്‍കിയാല്‍ / പരിധി ലംഘിച്ചാല്‍ അയോഗ്യത

ഒരു സ്ഥാനാര്‍ത്ഥി താഴെ പറയുന്ന കാര്യങ്ങളില്‍ തെറ്റ് ചെയ്താല്‍:

1. ചിലവുകണക്കുകള്‍ സമര്‍പ്പിക്കാത്താല്‍,

2. തെറ്റായ / വ്യാജ / അപൂര്‍ണ്ണ കണക്കുകള്‍ നല്‍കിയാല്‍,

3.പരമാവധി ചെലവ് പരിധി (25,000 ഗ്രാമപഞ്ചായത്ത്) അതിക്രമിച്ചാല്‍

എന്നിവയില്‍ ഏതെങ്കിലും തെളിഞ്ഞാല്‍ ആ സ്ഥാനാര്‍ത്ഥിയെ 5 വര്‍ഷം വരെ അയോഗ്യനായി പ്രഖ്യാപിക്കാം. ഇങ്ങിനെ അയോഗ്യനാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ പറ്റില്ല. സ്ഥാനാര്‍ത്ഥിയുടെ അനുമതിയില്ലാതെ, ആരെങ്കിലും പ്രചാരണ ചിലവ് നടത്തുകയാണെങ്കില്‍ 500 രൂപ വരെ പിഴ ലഭിക്കും.