മംഗളൂരു: ഉഡുപ്പിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ബലാല്‍സംഗം ചെയ്ത് കൊല്ലാന്‍ ശ്രമിച്ച ഹിന്ദുത്വ നേതാവ് അറസ്റ്റില്‍.
വിജനമായ പ്രദേശത്തിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പെര്‍ഡൂര്‍ ഹിന്ദു ജാഗരണ വേദികെ നായര്‍കോട് യൂനിറ്റ് അംഗം പ്രദീപ് പൂജാരി (26) യാണ് അറസ്റ്റിലായത്.
|
ഉഡുപ്പി വനിത പൊലീസാണ് പ്രദീപ് പൂജാരിയെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട് യുവതിയെ ശല്യപ്പെടുത്തിയതിന് ഹിരിയഡ്ക പൊലീസ് പ്രദീപിനെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതോടെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന ധാരണയിലായിരുന്നു യുവതിയും കുടുംബവും.
ALSO READ: 2026 ഏപ്രില്‍ 27ന് ശേഷം ജനന സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയില്ലേ?
എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച വിജനമായ പ്രദേശത്തിലൂടെ നടന്നുവരികയായിരുന്ന യുവതിയെ പ്രദീപ് തടയുകയായിരുന്നു. തുടര്‍ന്ന് തന്നെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, യുവതി വിസമ്മതം പറഞ്ഞതോടെ ആക്രമിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
വീട്ടിലെത്തിയ യുവതി വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. കുടുംബം ഉഡുപ്പി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.





