വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ 48കാരന് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനാളുര്‍ പകര തീണ്ടാപ്പാറ നന്ദനില്‍ അലവി ആണ് മരിച്ചത്. താനാളൂര്‍ വാര്‍ഡ് 7 ഒ കെ പാറ മദ്റസയില്‍ 12ന് എത്തി അലവി വോട്ട് ചെയ്തിരുന്നു. വീട്ടിലെത്തിയ ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടു.
|
തുടര്‍ന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു കാറ്ററിങ് സ്ഥാപന ഉടമയായിരുന്നു. ഒരു മകനുണ്ട്. ഖബറടക്കം ഇന്ന് രാത്രി 8ന് പകര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ALSO READ: ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





