14
Dec 2025
Sun
14 Dec 2025 Sun
Justice not delivered says Manju Warrier over actress attack case

നടിയെ ആക്രമിച്ച കേസില്‍ വന്ന കോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് നടി മഞ്ജുവാര്യര്‍. കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും ഇത് ആസൂത്രണം ചെയ്തവര്‍ അത് ആരായാലും അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണെന്നും മഞ്ജു വാര്യര്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും താനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ.

ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യര്‍ക്കും വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം. ഉണ്ടായേ പറ്റൂ.അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം, മഞ്ജു വാര്യര്‍ കുറിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്ക് വിചാരണ 20 വര്‍ഷം വീതം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെ വിടുകയും ചെയ്തിരുന്നു.

ALSO READ: സിഡ്‌നിയില്‍ ജൂതരുടെ ആഘോഷത്തിനു നേരെയുണ്ടായ വെടിവയ്പില്‍ 9 മരണം