29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
russian billionire lost 90 crore

യുക്രൈന്‍ യുദ്ധത്തെ അപലപിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട റഷ്യന്‍ കോടീശ്വരന് നഷ്ടമായത് 900 കോടി രൂപ. റഷ്യന്‍ ബാങ്കിങ് വ്യവസായിയായ ഒലേഗ് ടിങ്കോവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വിയോജിപ്പുകളോടുള്ള റഷ്യന്‍ സര്‍ക്കാരിന്റെ സമീപനം എങ്ങനെയാണെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റഷ്യന്‍ വംശജനായ വ്യവസായിയും കോടീശ്വരനുമാണ് ഇദ്ദേഹം. റഷ്യയിലെ സമ്പന്നരായ ബാങ്കര്‍മാരില്‍ ഒരാളായ അദ്ദേഹം ടിങ്കോഫ് ബാങ്കിന്റെ സ്ഥാപകന്‍ കൂടിയാണ്.

യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തെക്കുറിച്ച്, സ്വബോധമില്ലാത്ത പ്രവൃത്തിയെന്ന് 2022ല്‍ ടിങ്കോവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതാണ് പുലിവാലായത്. യുദ്ധസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ റഷ്യന്‍ സേന അപര്യാപ്തമാണെന്നും അഴിമതി നിറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 90 ശതമാനം റഷ്യക്കാരും യുദ്ധത്തിനെതിരാണെന്നും അനുകൂലിക്കുന്ന ബാക്കിവരുന്ന 10 ശതമാനത്തിന് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

ALSO READ: കാസര്‍കോഡ് വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍; യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

‘യുദ്ധം ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. നിരപരാധികളായ പൊതുജനങ്ങളും സൈനികരും പിടഞ്ഞുവീഴുകയാണ്. രാജ്യത്തെ ഏകാധിപത്യത്തില്‍ എല്ലാം തകര്‍ന്നിരിക്കുമ്പോള്‍ സൈന്യത്തിന് മാത്രമായി എങ്ങനെ നല്ലതായിരിക്കാനാകും.?’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് പിന്നാലെ ക്രെംലിനില്‍ നിന്ന് തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. തന്റെ ബാങ്കില്‍ നിന്ന് ഓഹരികള്‍ പിന്‍വലിക്കുമെന്നും അല്ലെങ്കില്‍ ബാങ്ക് ദേശസാത്കരിക്കുമെന്നുമായിരുന്നു ഫോണ്‍ കോളില്‍. അതൊരു ചര്‍ച്ചയായിരുന്നില്ലെന്നും കടുത്ത ഭീഷണിയുടെ സ്വരത്തിലായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. സമീപകാലത്ത് ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ടിങ്കോവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘പണത്തെ കുറിച്ച് എനിക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഞാനൊരു ബന്ദിയെ പോലെയായിരുന്നു’. ന്യൂയോര്‍ക്ക് ടൈംസിനോട് അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയുണ്ടായ സംഭവങ്ങളോടെ 2022 ഏപ്രിലില്‍ ബാങ്കുമായുള്ള ബന്ധം അദ്ദേഹം വിച്ഛേദിക്കുകയായിരുന്നു.

നിര്‍ബന്ധിത വില്‍പ്പനയിലൂടെ തന്റെ ഓഹരിയുടെ മൂല്യം മൂന്ന് ശതമാനം മാത്രമായെന്നും തന്റെ സമ്പത്തില്‍ നിന്ന് 900 കോടി നഷ്ടമായെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. പിന്നാലെ ടിങ്കോവ് റഷ്യ വിടുകയും റഷ്യന്‍ പൗരത്വം ഉപേക്ഷിക്കുകയും ചെയ്തു.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement