18
Jan 2026
Fri
18 Jan 2026 Fri
lisa fashion thief

കൊച്ചി: കോലഞ്ചേരിയിലെ വസ്ത്രക്കടയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ ആസ്സാം സ്വദേശി പിടിയില്‍. റഷീദുള്‍ ഇസ്ലാം (26)നെയാണ് കേസില്‍ പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോലഞ്ചേരിയിലെ ലിസ ഫാഷന്‍ എന്ന തുണിക്കടയില്‍ കയറി ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച ശേഷം കോതമംഗലം ഇരുമലപ്പടിയില്‍ ആളില്ലാത്ത വീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി. പൊലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

ഡി.വൈ.എസ്.പി വി.ടി ഷാജന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ടി.എല്‍ ജയന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍ കുമാര്‍, ജി. ശശിധരന്‍, ബിജു ജോണ്‍, എ.എസ്.ഐ വി.എ ഗിരീഷ്, സീനിയര്‍ സി.പി.ഒമാരായ അഖില്‍, റിതേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക