31
Jan 2026
Sun
31 Jan 2026 Sun
Arab dreams BRC football league started

ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ ബിആര്‍സി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഫുട്‌ബോള്‍ ലീഗിന് ജനുവരി 9ന് വുറൂദ് ടര്‍ഫില്‍ ആവേശകരമായ തുടക്കമായി. ബി.ആര്‍.സിയുടെ മുന്‍ അംഗവും ഫുട്‌ബോള്‍ താരവുമായ പി എ നിസ്ബെത് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. ചില്ലീസ് ഫെസിലിറ്റി മാനേജര്‍ തബ്രീസ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമീറിന്റെ അതിമനോഹരമായ അസിസ്റ്റില്‍ നിന്ന് അബ്ദുല്‍ അലീം നേടിയ ഏക ഗോളിന് തെക്കേപ്പുറം കിങ്‌സ് കാലിക്കറ്റ് സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി. നവാസ്, സാജിദ്, മുസ്തഫ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കളിയിലെ കേമനായി തെക്കേപ്പുറം കിങ്‌സിന്റെ പ്ലേമേക്കര്‍ ബിഷാരത്തിനെ തിരഞ്ഞെടുത്തു.

രണ്ടാം മത്സരത്തില്‍ ആദ്യ പകുതിയുടെ പതിമൂന്നാം മിനിറ്റില്‍ ഡിഫന്‍സിലെ പിഴവ് മുതലെടുത്ത് ഇക്കു നേടിയ മനോഹരമായ പ്ലേസിങ് ഗോളാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. ഈ ഗോളിലൂടെ കേരള ഡൈനാമോസ്, നിസ്വറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ മലബാര്‍ റോയല്‍സിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ റിയാസ്, ഇല്‍ഹാന്‍, ഹിഷാം എന്നിവര്‍ ശക്തമായി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഇഞ്ചുവിന്റെ നേതൃത്വത്തിലുള്ള കേരള ഡൈനാമോസിന്റെ പ്രതിരോധം ഉറച്ചുനിന്നു. രണ്ടാം മത്സരത്തിലെ കേമനായി ഇക്കുവിനെ തിരഞ്ഞെടുത്തു.

അബ്ദുല്‍റഹ്‌മാന്‍, സമദ്, സുഹൈല്‍, വാജിദ്, അലി, ഖലീല്‍, സാജിദ്, ആസിം, മുഹാജിര്‍ എന്നിവര്‍ ഗ്രൗണ്ട് നിയന്ത്രണത്തില്‍ മികവ് പുലര്‍ത്തി. ഫഹീം ബഷീര്‍ സ്വാഗതപ്രസംഗവും ഫിറോസ് അധ്യക്ഷപ്രസംഗവും നടത്തി. മുഖ്യാതിഥികളായ പി. എ. നിസ്ബെതും ചില്ലീസ് ഫെസിലിറ്റി മാനേജര്‍ തബ്രീസും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ALSO READ: കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ