തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്ത ബിജെപിക്ക് അഭിനന്ദനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി എന്നതാണ് പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. ബിജെപിയുടെ മിഷന്‍ 2026 അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
|
വികസിത കേരളം യാഥാര്‍ഥ്യമാകണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്നും അമിത് ഷാ പറഞ്ഞു. കോര്‍ കമ്മിറ്റി യോഗങ്ങളിലും ബിജെപി-എന്‍ഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും അമിത് ഷാ പങ്കെടുത്തു. മുണ്ടുടുത്തായിരുന്നു അമിത് തിരുവനന്തപുരത്തെത്തിയത്.
വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്നതാണ് ബിജെപിയുടെ പ്രചാരണ മുദ്രവാക്യമെന്നും അമിഷ് ഷാ പ്രഖ്യാപിച്ചു. ശബരിമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സിക്കു കൈമാറണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





