31
Jan 2026
Tue
31 Jan 2026 Tue
Muslim League supports BJP in Paivalike panchayath standing committee election

കാസര്‍കോട് പൈവളിഗെയില്‍ മുസ്ലിം ലീഗ് അംഗത്തിന്റെ പിന്തുണയില്‍ ബിജെപി അംഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി വിജയിച്ചു. ബിജെപി അംഗം സുമന ജി ഭട്ട് ആണ് ലീഗ് പിന്തുണയില്‍ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി വിജയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നേരത്തെ നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്നിലും യുഡിഎഫ് അംഗങ്ങള്‍ വിജയിച്ചിരുന്നു. കക്ഷി നില പ്രകാരം ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എല്‍ഡിഎഫിനായിരുന്നു ഭൂരിപക്ഷം ലഭിക്കേണ്ടിയിരുന്നത്. 21 വാര്‍ഡുകളാണ് പഞ്ചായത്തില്‍ ഉള്ളത്. യുഡിഎഫ് ഒമ്പത്, എല്‍ഡിഎഫ് ഏഴ്, ബിജെപി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.

ബിജെപി – 2, എല്‍ഡിഎഫ് – 2, യുഡിഎഫ് 1 എന്നിങ്ങനെയായിരുന്നു സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ കക്ഷി നില. ഈ സാഹചര്യത്തില്‍ ഇന്ന് നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗമായ മുസ് ലിം ലീഗ് പ്രതിനിധി ബിജെപി സ്ഥാനാര്‍ഥി സുമന ജി ഭട്ടിന് വോട്ട് ചെയ്യുകയായിരുന്നു.

ALSO READ: എല്‍ഡിഎഫ് വിട്ടുനിന്നു; തിരുവനന്തപുരം കോര്‍പറേഷനില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ബിജെപിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക