Palakkad Ottappalam couple murder പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നതിന് പിന്നില്‍ കുടുംബ കലഹം. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. വളര്‍ത്തു മകളായ സുല്‍ഫിയത്തിന്റെ നാലുവയസ്സായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. അര്‍ധരാത്രി 12ഓടെയാണ് സംഭവം.
|
സംഭവത്തില്‍ സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് റാഫിയെ പോലീസ് ക്‌സ്റ്റഡിയിലെടുത്തു. കുടുംബ കലഹവും കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.
കുറേനാളായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു റാഫിയും ഭാര്യ സുല്‍ഫിയത്തും. കോടതിയില്‍ ഇതുമായിബന്ധപ്പെട്ട് കേസ് നടക്കുകയാണ്. ഇന്നലെ രാത്രി പൊന്നാനി സ്വദേശിയായ റാഫി നസീറിന്റെ വീട്ടിലെത്തി. കുട്ടിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സുല്‍ഫിയത്തിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് നസീറിനും ഭാര്യ സുഹ്‌റയ്ക്കും വെട്ടേറ്റത്. ഇതിനിടയില്‍ കുട്ടിക്കും പരിക്കേറ്റു.
സുല്‍ഫിയത്ത് കുട്ടിയുമായി അവിടെ നിന്ന് ഇറങ്ങിയോടുകയായിരുന്നു. റാഫിയും പിന്നാലെ ചെന്ന സമയത്താണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവിടെ നിന്ന് റാഫി ഒരു പള്ളിയുടെ ഖബര്‍സ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടു. പോലീസ് നടത്തിയ തിരിച്ചിലിലാണ് റാഫിയെ പിടികൂടിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





