Kerala gold price today തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വര്‍ണം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിയ വില ഇന്ന് ഒറ്റയടിക്ക് മുകളിലോട്ട്. ആഗോള വിപണിയില്‍ ഇന്നലെ ഔണ്‍സിന് 4400 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തിയ സ്വര്‍ണം ഇപ്പോള്‍ 5,000 ഡോളര്‍ കടന്നു കുതിക്കുന്നതാണ് കാണുന്നത്. നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത് 5,066 ഡോളറില്‍.
|
ഇതോടെ, ഇന്ന് രാവിലെ കേരളത്തിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയുണ്ടായി. പവന് 4,840 രൂപയാണ് കൂടിയത്. ഗ്രാമിന് 605 രൂപയും വര്‍ധിച്ചു.
ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഗ്രാമിന് 605 രൂപയും പവന് 4,840 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 14,745 പവന് 1,17,720 എന്നിങ്ങനെ ആയി.
24 കാരറ്റ്
ഗ്രാമിന് 660 രൂപ കൂടി 16,053
പവന് 5,280 രൂപ കൂടി 1,28,424
22 കാരറ്റ്
ഗ്രാമിന് 605 രൂപ കൂടി 14,715
പവന് 4,840 രൂപ കൂടി 1,17,720
24 കാരറ്റ്
ഗ്രാമിന് 495 രൂപ കൂടി 12,040
പവന് 3,960 രൂപ കൂടി 96,320
രാജ്യാന്തരവില 5000 ഡോളര്‍ കടന്നാല്‍ കേരളത്തില്‍ വില വീണ്ടും റെക്കോര്‍ഡ് തലത്തിലേക്ക് ഉയരുമെന്നാണ് കഴിഞ്ഞ ദിവസം നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. കഴിഞ്ഞയാഴ്ച പവന്‍വില 1.31 ലക്ഷം രൂപ കടന്നിരുന്നു. പിന്നാലെ, യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത് ട്രംപിന്റെ വിശ്വസ്തനായ കെവിന്‍ വാര്‍ഷ് എത്തുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തെ വീഴ്ത്തിയത്.
ഈ വീഴ്ച മുതലെടുത്തുള്ള വാങ്ങല്‍ താല്‍പര്യം ഉയര്‍ന്നത് സ്വര്‍ണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളിയായി. കേരളത്തില്‍ പവന് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് ഇടിഞ്ഞിരുന്നു. എന്നാല്‍, വൈകിട്ടും സന്ധ്യയ്ക്കുമായി 4,000 രൂപയിലേറെ പവന്‍ തിരിച്ചുംപിടിച്ചു. ഡോളറിനെതിരെ രൂപ നിലമെച്ചപ്പെടുത്തിയതും നേട്ടമായി. രൂപ ശക്തിയാര്‍ജിക്കുകയും ഡോളര്‍ തളരുകയും ചെയ്യുമ്പോള്‍ ഇറക്കുമതിച്ചെലവ് കുറയും. ഇതും സ്വര്‍ണവില നിര്‍ണയത്തില്‍ പ്രതിഫലിക്കും.
രാജ്യാന്തരതലത്തില്‍ ലാഭമെടുപ്പ് സമ്മര്‍ദം തുടരുന്നതാണ് സ്വര്‍ണവിലയെ നഷ്ടത്തില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍, വില കുറയുന്ന അവസരം മുതലെടുത്ത് ചിലര്‍ വാങ്ങിക്കൂട്ടല്‍ (ബയ് ദ ഡിപ്) നടത്തുന്നത് വലിയതോതിലുള്ള വിലിയിടിവിന് തടസ്സവുമാകുന്നു.
Date Price of 1 Pavan Gold (Rs.)
1-Feb-26 Rs. 1,17,760 (Highest of Month)
2-Feb-26
(Morning) 111120
2-Feb-26
(Afternoon) Rs. 1,07,920 (Lowest of Month)
2-Feb-26
(Evening) 109920
2-Feb-26
(Night) 112320
3-Feb-26
Yesterday »
(Morning) 111280
3-Feb-26
Yesterday »
(Noon) 112880
4-Feb-26
Today » Rs. 1,17,720





