10
Feb 2026
Sun
10 Feb 2026 Sun
give Bharat Ratna to V D Savarkar demands Mohan Bhagawat

വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നത് ആ ബഹുമതിയുടെ യശസ് വര്‍ധിപ്പിക്കുമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. മുംബൈയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഭജനത്തിന്റെ ഭീതി മറന്ന് അഖണ്ഡ ഭാരതം സാധ്യമാക്കണമെന്നും ബംഗ്ലാദേശില്‍ ഹിന്ദു സമൂഹം ക്രൂരമായ വിവേചനം നേരിടുന്നതായും ആര്‍എസ്എസ് നേതാവ് പറഞ്ഞു. ബംഗ്ലാദേശില്‍ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവര്‍ അവിടെ തുടരാനും പോരാടാനും തീരുമാനിക്കുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള മുഴുവന്‍ ഹിന്ദുക്കളും അവരെ സഹായിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം. അവര്‍ക്ക് രാജ്യത്ത് തൊഴില്‍ നല്‍കരുത്. രാജ്യത്ത് ഇതുവരെയും അനധികൃത കുടിയേറ്റത്തെ ചെറുക്കാന്‍ നടപടി ഉണ്ടായിരുന്നില്ല. സെന്‍സസിലൂടെയും സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെയും അവരെ കണ്ടെത്താനാകും. നടപടി എടുത്തുതുടങ്ങിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഏത് മതത്തില്‍പ്പെട്ട ആര്‍ക്കും ആര്‍എസ്എസിന്റെ മേധാവിയാകാമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. എസ്സി-എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നത് അയോഗ്യതയോ ബ്രാഹ്‌മണ വിഭാഗത്തില്‍പ്പെടുന്നത് യോഗ്യതയോ അല്ല. ബ്രാഹ്‌മണരിലൂടെയാണ് ആരംഭിച്ചതെങ്കിലും സംഘടന എല്ലാ ജാതിക്കാര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: 300 കിലോഗ്രാമിലധികം സ്വര്‍ണം കവര്‍ന്ന യുവാവിനെ പോലീസ് വെടിവച്ചുകൊന്നു; പോലീസിന് നന്ദി പറഞ്ഞ് അച്ഛന്‍