മലപ്പുറത്ത് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് വീണ് ഒരു മരണം. ഡ്രൈവര്‍ രക്ഷപെട്ടു. മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം. മുസ്തഫയാണ് മരിച്ചത്.
|
നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മിനിലോറി തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ ജാഫര്‍ വാഹനത്തില്‍ നിന്ന് തെറിച്ചുവീണതിനാല്‍ രക്ഷപെട്ടു. മണിക്കുറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ലോറി ക്രെയിന്‍ ഉപയോഗിച്ചാണ് പുറത്തെടുത്തപ്പോഴാണ് കാബിനുള്ളില്‍ നിന്ന് മുസ്തഫയുടെ മൃതദേഹം കണ്ടെടുത്തത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





