കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുകള്‍ ചുമത്തി ഒരുവര്‍ഷത്തോളം ജയിലിലടയ്ക്കപ്പെട്ട ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ എസ്ഡിപിഐ ദേശീയ പസിഡന്റ് എം കെ ഫൈസിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍. വൈകീട്ട് മൂന്നിന് ഡല്‍ഹി – കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തിലാണ് എംകെ ഫൈസി കരിപ്പൂരിലെത്തിയത്. ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്, ദേശിയ പ്രവര്‍ത്തക സമിതി അംഗങ്ങളായ മുവാറ്റുപുഴ അഷ്‌റഫ് മൗലവി, അജ്മല്‍ ഇസ്മാഈല്‍, എന്‍ കെ റഷീദ് ഉമരി എന്നിവര്‍ അനുഗമിച്ചു.
|
സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, പി പി റഫീഖ്, റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, അന്‍സാരി ഏനാത്ത്, എം എം താഹിര്‍, മഞ്ജുഷ മാവിലാടം, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ – മണ്ഡലം നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് എംകെ ഫൈസിക്കു കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചത്.
ALSO READ: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു





