22
Feb 2026
Sun
22 Feb 2026 Sun
bride kidnaped at gun point while going home with husband

വിവാഹം കഴിഞ്ഞ് വരനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ നവവധുവിനെ കാമുകന്‍ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയി. ഒഡീഷയിലെ ബോലാംഗിര്‍ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ക്കു ശേഷം വരന്‍ വധുവിനെയും കൂട്ടി ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് വരുമ്പോഴായിരുന്നു മൂന്നംഗസംഘം വാഹനം തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടുകയും വധുവിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വരന്‍ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വധുവിന്റെ കാമുകനും സംഘവുമാണ് കൃത്യത്തിനു പിന്നിലെന്നു വ്യക്തമായത്. വധു അറിഞ്ഞുകൊണ്ടാണോ ഇത്തരമൊരു നീക്കം നടത്തിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ALSO READ: മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തില്‍ യുവതി വിഷംകഴിച്ചുമരിച്ചു; ആത്മഹത്യക്കു കാരണം ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉമ്മയുമെന്ന് വെളിപ്പെടുത്തല്‍