26
Feb 2026
Wed
26 Feb 2026 Wed
Abhishek

കൊയമ്പത്തൂര്‍: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കൊടും ക്രൂരത. തമിഴ്‌നാട് കൊയമ്പത്തൂരിലെ പൊള്ളാച്ചിക്കടുത്താണ് സംഭവം. വിവാത്തിന് സമ്മതിക്കാത്തതിന് പതിനാറുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബി.കൗസിക, മുത്തശ്ശി എം. മയിലത്തല്‍( 65) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കൈക്കും മുഖത്തും പരിക്കേറ്റ കൗസികയുടെ സഹോദരി ഹരിത(17)യെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

നെഗമം സ്വദേശിയായ 24കാരന്‍ അഭിഷേകും കൗസിയും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഭിഷേകും മാതാപിതാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ വിവാഹാഭ്യര്‍ത്ഥനയുമായി സമീപിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്ക് നിയമപരമായ വിവാഹ പ്രായം എത്തിയതിനു ശേഷം മാത്രമേ വിവാഹക്കാര്യം പരിഗണിക്കൂ എന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുകയായിരുന്നു.

ALSO READ: മറൈന്‍ ഡ്രൈവിനു സമീപം നവജാത ശിശുവിന്റെ മൃതദേഹം

എന്നാല്‍, ഈ ആവശ്യം ഉന്നയിച്ച് പ്രതി പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഭിഷേക് പെണ്‍കുട്ടിയുടെ വീട്ടിലെത്തി തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ച് വഴക്കുണ്ടാക്കി. പെണ്‍കുട്ടി വിസമ്മതിച്ചപ്പോള്‍ അഭിഷേക് കത്തിയെടുത്ത് കുത്തുകയായിരുന്നു.

തടയാന്‍ വന്ന മുത്തശ്ശിയേയും ഹരിതയേയും കുത്തി. ശേഷം അഭിഷേക് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കൗസികയും മയിലമ്മയും സംഭവസ്ഥലത്തു തന്നെ മരിച്ചു. അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ ഇന്നലെ അര്‍ധരാത്രിയോടെ അഭിഷേക് നെഗമം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. സ്‌റ്റേഷനിലെത്തിയതിന് തൊട്ടുപിന്നാലെ യുവാവ് കുഴഞ്ഞുവീണു. ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി പ്രതി അരളിക്കായ കഴിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. യുവാവിനെ പോലീസ് പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.