05
Mar 2026
Thu
05 Mar 2026 Thu
explosion over Doha and 6 injured in Abu Dhabi in drone attack

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നിന്ന് തുടർ സ്ഫോടന ശബ്ദം കേൾക്കുന്നതായി റിപോർട്ട്. സ്ഫോടനത്തെ തുടർന്ന് കറുത്ത പുക ഇവിടെ നിന്ന് ഉയരുന്നതായും റിപോർട്ടുകൾ പറയുന്നു. മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി സൈന്യത്തെ ഉദ്ധരിച്ച് എഎഫ്പി റിപോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം യുഎഇയുടെ തലസ്ഥാനമായ അബൂദബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ആറുപേർക്ക് പരിക്കേറ്റു. ഐസിഎഡി 2 മേഖലയിലാണ് സംഭവം. പാകിസ്താൻ, നേപാൾ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് പരിക്കേറ്റതെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.

ഇസ്രായേൽ-യുഎസ് ആക്രമണത്തിനു തിരിച്ചടിയായി ഇറാൻ ​ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമണലക്ഷ്യമാക്കിയിരുന്നു. ആറ് യുഎസ് സൈനികർ ആക്രമണത്തിൽ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: ഐആർഐഎസ് ദേന യുഎസ് ആക്രമിച്ച് മുക്കിയതിനു പിന്നാലെ ഇറാന്റെ രണ്ടാമത് യുദ്ധക്കപ്പലും ശ്രീലങ്കയിലേക്ക്