07
Mar 2026
Sat
07 Mar 2026 Sat
Gurmeet Ram Rahim Singh acquited in journalist murder case

മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയെ 2002ല്‍ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ദേരാ സച്ചാ സൗദി മേധാവി ഗുര്‍മീത് രാം റഹിം സിങ്ങിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വെറുതെവിട്ടു. ഈ കേസില്‍ ഏഴുവര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു ഗുര്‍മീത്. 2019ലാണ് ഗുര്‍മീത് അടക്കമുള്ളവരെ കോടതി ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിര്‍സയിലെ ദേരാ സച്ചാ സൗദയുടെ ആസ്ഥാനമന്ദിരത്തില്‍ അനേകം പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കിയെന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ വാര്‍ത്ത രാം ചന്ദര്‍ ഛത്രപതി റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയായിരുന്നു 2002 ഒക്ടോബറില്‍ വീടിനു പുറത്തു നില്‍ക്കവെ അദ്ദേഹത്തെ വെടിവച്ചുകൊന്നത്.

അതേസമയം അനുയായികളായ രണ്ട് പെണ്‍കുട്ടികളഎ ബലാല്‍സംഗം ചെയ്തതിന് രാം റഹിം സിങ്ങിന് 2017ല്‍ കോടതി 20 വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഹരിയാനയിലെ റോഹ്തക് ജയിലിലാണ് ഇയാള്‍ നിലവിലുള്ളത്. അതേസമയം ഒട്ടേറെ തവണ സംസ്ഥാന സര്‍ക്കാര്‍ രാം റഹിം സിങ്ങിന് പരോള്‍ അനുവദിക്കുകയുണ്ടായി. ആയിരക്കണക്കിന് അനുയായികളാണ് രാം റഹിം സിങ്ങിന് ഉള്ളത് എന്നതിനാല്‍ മിക്കപ്പോഴും തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായിട്ടായിരുന്നു ഈ പരോളുകളൊക്കെയും അനുവദിക്കപ്പെട്ടിരുന്നത്.

ALSO READ: പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഐസിയുവില്‍ പ്രവേശിപ്പിച്ചു