ആര്യ വൈദ്യ ഫാര്‍മസി(എവിപി)സ്ഥാപകന്‍ പി വി രാമവാരിയറുടെ മകള്‍ കസ്തൂരി ജി രാജ(82)യെ കോയമ്പത്തൂരിലെ പാര്‍സന്‍ നെസ് ലയിലെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചും കൈകാലുകള്‍ ബന്ധിച്ച നിലയിലുമായിരുന്നു മൃതദേഹം. ഇവിടുത്തെ വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശി സുര്‍ജ(38)യെ കാണാനില്ല. സുര്‍ജയടക്കം നാലുപേര്‍ ബാഗുമായി വീടിന്റെ മതില്‍ ചാടിക്കടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
|
ഭര്‍ത്താവിന്റെ മരണശേഷം കസ്തൂരി രാജയും മകനും ആര്യ വൈദ്യ ഫാര്‍മസി ഡയറക്ടറുമായ ഡോ. രാംകുമാര്‍ കുട്ടി എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയം രാംകുമാര്‍ വിദേശത്തായിരുന്നു. കോയമ്പത്തൂര്‍ സിങ്കാനല്ലൂരില്‍ താമസിക്കുന്ന മകള്‍ സുജാത രാവിലെ പതിവുപോലെ അമ്മയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഏറെ ശ്രമിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കാണുന്നത്.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പുലര്‍ച്ചെ 12.20ന് മൂന്നുപേര്‍ മതില്‍ ചാടിക്കടന്ന് വീട്ടിലേക്ക് എത്തുന്നതും 12.56ന് സുര്‍ജയും മറ്റ് മൂന്നുപേരും മതില്‍ചാടിക്കടന്നു പോവുന്നതുമായ ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയിട്ടുള്ളത്.
ALSO READ: മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ഗുര്‍മീത് രാം റഹീമിനെ വെറുതെവിട്ടു


