യുഎസും ഇസ്രായേലും ചേര്‍ന്ന് തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കമുള്ളവരെ വധിച്ചതിന്റെ പ്രതികാരമായി കുവൈത്തിലെ അല്‍ ഉദൈരി സൈനിക താവളം ആക്രമിച്ചതിലൂടെ നൂറോളം യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി ഐആര്‍ജിസി ആറിയിച്ചു. പടിഞ്ഞാറന്‍ ഏഷ്യയിലെ അമേരിക്കന്‍ സേനകള്‍ക്കു നേരെ തങ്ങളുടെ നാവിക സേന ശക്തമായ തിരിച്ചടി നല്‍കിയെന്നും ഇസ് ലാമിക് റവല്യൂഷന് ഗാര്‍ഡ്സ് കോര്‍പ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
|
രണ്ട് മിസൈല്‍ ആക്രമണങ്ങളിലൂടെയാണ് അല്‍ ഉദൈരി ഹെലികോപ്ടര്‍ ബേസ് തകര്‍ത്തത്. ആക്രമണത്തില്‍ പരിക്കേറ്റ യുഎസ് സൈനികരെ അല്‍ ജാബിര്‍, അല്‍ മുബാറക് ആശുപത്രികളിലേക്ക് മാറ്റിയെന്നും പ്രസ്താവനയില്‍ പറയുന്നു.യുഎസ് അഞ്ചാം ഫീറ്റിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബഹ്റയ്നിലെ മിന സല്മാന് പോര്‍ട്ടിലെ യുഎസ് താവളം ആക്രമിക്കുകയുണ്ടായി. യുഎസ് സൈനികര്‍ തമ്പടിച്ചിരുന്ന കുവൈത്തിലെ മുഹമ്മദ് അല്‍ അഹമ്മദ്, അലി അല്‍ സലിം എന്ന് രണ്ട് നാവിക താവളങ്ങളും തങ്ങള്‍ ആക്രമിക്കുകയുണ്ടായി.
ശത്രുക്കള്‍ പൂര്‍ണമായി കീഴടങ്ങുന്നത് വരെ അമേരിക്കന്‍ ഭീകരര്‍ക്കും ക്രിമിനല്‍ സയണിസ്റ്റ് ഭരണകൂടത്തിനുമെതിരേ യുദ്ധം തുടരുമെന്നും ഐആര്‍ജിസി പറഞ്ഞു.
ALSO READ: അബൂദബിയിലെ പഴയ വിമാനത്താവളത്തില്‍ തീപിടിത്തം




