ഒമാന്‍ മന്ത്രിസഭാ കൗണ്‍സില്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്‌മൂദ് അല്‍ സെയ്ദ് ഇന്ന് രാവിലെ അന്തരിച്ചതായി ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രഖ്യാപിച്ചതായി ഒമാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു. രാവിലെ അന്തരിച്ച സയ്യിദ് ഫഹദ് ബിന്‍ മഹ്‌മൂദ് അല്‍ സെയ്ദിന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് അനുശോചനം രേഖപ്പെടുത്തി.
|
ഒമാന്റെ നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കം മുതല്‍ രാജ്യത്തിനായി അര്‍പണബോധത്തോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു. സയ്യിദ് ഫഹദ് ബിന്‍ മഹ്‌മൂദ് അല്‍ സഈദിന്റെ നിര്യാണത്തില്‍ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് അനുശോചനം രേഖപ്പെടുത്തി.
ഒമാന്റെ ഭരണ-വികസന യാത്രയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു സയ്യിദ് ഫഹദ് ബിന്‍ മഹ്‌മൂദ് അല്‍ സഈദ്. രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നടത്തിയ സേവനങ്ങള്‍ ഒമാന്‍ ജനത എന്നും നന്ദിയോടെ സ്മരിക്കുമെന്ന് ദിവാന്‍ ഓഫ് കോര്‍ട്ട് അറിയിച്ചു.




