ഒമാനില്‍ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ശരത് (29) എന്നിവരാണ് മരിച്ചത്.
|
റൂവി ഹംരിയയിലാണ് വ്യാഴാഴ്ച ജനീഷ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. റൂവിയില്‍ തന്നെ ശനിയാഴ്ചയാണ് ശരത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശിയായ ജനീഷ് ബാബു മബേലയിലെ ചോക്ലേറ്റ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. നാലു മാസം മുന്‍പ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം അടുത്തിടെയാണ് താല്‍ക്കാലിക വീസയില്‍ വീണ്ടും ജോലിക്കായി ഒമാനില്‍ എത്തിയത്. വാദി കബീറില്‍ താമസിച്ചിരുന്ന ജനീഷ് ഓഗസ്റ്റ് 31-ന് മുറി ഒഴിഞ്ഞ് ബാഗുമായി പോവുകയായിരുന്നു. തുടര്‍ന്ന് ഹംരിയയിലെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും പാസ്പോര്‍ട്ട് ലഭിക്കാതിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
ശരത്തിന്റെ മരണാനന്തര നടപടികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകര്‍ റോയല്‍ ഒമാന്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ജനീഷിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനീഷിനെ തിരിച്ചറിഞ്ഞത്.
Tags: Oman Malayalam News, Ruwi News, Kozhikode, Perinthalmanna, Pravasi Death, Royal Oman Police
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




