17
Mar 2026
Tue
17 Mar 2026 Tue
GANG RAPE

ന്യൂഡല്‍ഹിയിലെ ഓഖ്ല മേഖലയില്‍ എട്ടുവയസ്സുകാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ട ബലാല്‍ത്സംഗം ചെയ്തു. പ്രദേശവാസികളായ പ്രതികള്‍ തന്നെ വീടിനടുത്തുള്ള ഗോഡൗണിലേക്ക് കൊണ്ടുപോയതായി പെണ്‍കുട്ടി മൊഴി നല്‍കി. അവിടെ വെച്ച് മൂന്ന് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. കുട്ടി രക്ഷപ്പെട്ട് ഓടുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. ഈ കേസിലെ മൂന്ന് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ ഒരാള്‍ക്ക് 12 വയസ്സും മറ്റ് രണ്ട് പേര്‍ക്ക് 13 വയസ്സും പ്രായമുണ്ട്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് ഉടനടി നടപടി സ്വീകരിച്ച് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാ നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും. പെണ്‍കുട്ടിയെ എയിംസില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി. അന്വേഷണം തുടരുകയാണ്.