18
Mar 2026
Wed
18 Mar 2026 Wed
Hospital Bill Drops From Rs 1 Lakh To Rs 57,000 After Patient Asks For detailed bill

ചികില്‍സയ്‌ക്കെത്തിയ രോഗിയില്‍ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കാനുള്ള ആശുപത്രിയുടെ നീക്കം ഇനംതിരിച്ചുള്ള രസീത് ചോദിച്ചതോടെ പൊളിഞ്ഞു. 57000 രൂപയുടെ ബില്ലാണ് തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്‍കിയത്. റെഡ്ഡിറ്റിലാണ് ഇതുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരിയില്‍ ചികില്‍സ തേടി ആശുപത്രിയിലെത്തുകയും ഇന്‍ഷുറന്‍സ് തുക കഴിച്ച് ഒരു ലക്ഷം രൂപയുടെ ബില്ല് ലഭിക്കുകയുമായിരുന്നു. ഈ സമയം വിശദമായ ബില്ല് ആവശ്യപ്പെടാന്‍ ആരോ പറഞ്ഞതനുസരിച്ച് അതു ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് ആറു പേജിലായി 40 കൂട്ടങ്ങള്‍ രേഖപ്പെടുത്തിയ ബില്ല് ലഭിച്ചു. ഇതില്‍ അനസ്‌തേഷ്യ കണ്‍സള്‍ട്ടേഷന്‍ ഇനത്തില്‍ വന്‍ തുകയും ഇതിനു പുറമേ ഒരു സാധനം തന്നെ രണ്ടു തവണ സപ്ലൈ ചെയ്തതായുമുള്ള ബില്ല് കണ്ടു.

അതേസമയം താന്‍ സര്‍ജറിക്കു വിധേയനായിരുന്നില്ലെന്നും ചെറിയൊരു മരവിപ്പക്കല്‍ മാത്രമേ തനിക്കു നല്‍കിയിരുന്നുള്ളൂ എന്നും ബില്ലില്‍ തുക ആവര്‍ത്തിച്ച കാര്യവും ആശുപത്രിയിലെ ബില്ലിങ് സെക്ഷനില്‍ ചൂണ്ടിക്കാട്ടി. ഇതോടെ അവര്‍ പരിശോധിക്കട്ടെ എന്നു പറയുകയും രണ്ടാഴ്ചയ്ക്കു ശേഷം അനസ്‌തേഷ്യ കള്‍സള്‍ട്ടേഷന്‍ ചാര്‍ജ് അടക്കമുള്ള നീക്കി 57000 രൂപയുടെ പുതിയ ബില്ല് നല്‍കുകയായിരുന്നു.

വിശദമായ ബില്ല് ചോദിച്ചതിലൂടെ തനിക്ക് പണം ലാഭിക്കാനായെന്നും നിങ്ങളും ഇങ്ങനെ ചെയ്യുന്നതിലൂടെ ആശുപത്രിക്കാര്‍ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനാകുമെന്നും ഉപദേശിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

asked for an itemized hospital bill on a whim and found out they charged me for stuff that literally never happened
by
u/LongjumpingOffice432 in
povertyfinance