29
Mar 2026
Sun
29 Mar 2026 Sun
Raymond group former chairman Vijaypat Singhania passed away

റയ്മണ്ട് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പദ്മഭൂഷണ്‍ ജേതാവുമായ വിജയ്പത് സിംഗാനിയ(87) അന്തരിച്ചു. മുംബൈയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മകനും റയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ ഗൗതം സിംഗാനിയ ആണ് വിജയ്പട് സിംഗാനിയയുടെ മരണം എക്‌സില്‍ പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈയിലെ ചന്ദന്‍വാടിയില്‍ ഞായര്‍ വൈകീട്ട് മൂന്നിന് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കും. ആശാദേവിയാണ് ഭാര്യ. മധുപതി സിംഗാനിയ, ഷെഫാലി റുയിയ, ഗൈതം സിംഗാനിയ എന്നിവര്‍ മക്കളാണ്. 1938 ഒക്ടോബര്‍ നാലിനാണ് അദ്ദേഹം ജനിച്ചത്.

1980ലാണ് വിജയ്പത് സിംഗാനിയ റയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. പുരുഷ ഫാഷന്‍ രംഗത്ത് വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി റയ്മണ്ടിനെ മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം സുപ്രധാനപങ്കുവഹിച്ചു. 2006ലാണ് രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചത്.

ALSO READ: ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു