രസഗുളയെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകിയ നാടൻ ബോംബ് കടിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിൽ ആണ് സംഭവം. രാജേന്ദ്ര ബറോട്ടിയ എന്നയാളാണ് കൊല്ലപ്പെട്ടത്. വായിലിട്ട ഉടൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ചൊവ്വാഴ്ച (നവംബർ 10) രാത്രി പദാരിയ ഗ്രാമത്തിലെ വീട്ടിലാണ് സംഭവം.
|
സ്വന്തം വീട്ടിലിരിക്കുകയായിരുന്ന രാജേന്ദ്രയെ കാണാനെത്തിയ രാം ഭഗത് ബറോട്ടിയയുമായി സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ രാം ഭഗത് കൈവശമുണ്ടായിരുന്ന നാടൻ ബോംബ് രസഗുളയാണെന്ന് പറഞ്ഞ് രാജേന്ദ്രയ്ക്ക് നൽകുകയായിരുന്നു.ഇത് വിശ്വസിച്ച രാജേന്ദ്ര ഇതു വായിലിട്ട് കടിച്ചതോടെ ശക്തമായ സ്ഫോടനമുണ്ടായി. സംഭവസ്ഥലത്തുതന്നെ രാജേന്ദ്ര മരിച്ചു. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന ബോംബായിരുന്നു ഇതെന്ന് രാജേന്ദ്രയുടെ ഭാര്യ സുശീല ഭായി പറഞ്ഞു.
സ്ഫോടനശബ്ദം കേട്ടെത്തിയ അയൽവാസികളുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അവർ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രാം ഭഗതിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു.
ALSO READ: ജമ്മു കശ്മീരിൽ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





