യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന് നാവികസേനാ മേധാവി റിയര്‍ അഡ്മിറല്‍ അലിറീസ താങ്സിരി കൊല്ലപ്പെട്ടതായി ഇറാന് സ്ഥിരീകരിച്ചു. അലിറീസ താങ്സിരിയുടെ രക്തസാക്ഷിത്വത്തിന് യുഎസിനും ഇസ്രായേലിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഐആര്‍ജിസി മേജര്‍ ജനറല്‍ അലി അബ്ദുല്ലാഹിയുടെ താക്കീത്. ഇറാന്റെ ദ്വീപുകളിലും തീരമേഖലകളിലും പ്രതിരോധം വിന്യസിക്കുന്നതിനിടെയാണ് അലിറീസ താങ്സിരി കൊല്ലപ്പെട്ടതെന്നും അദ്ദേഹം ആഗ്രഹിച്ച രക്തസാക്ഷിത്വമാണ് പുലര്‍ന്നതെന്നും അലി അബ്ദുല്ലാഹി വ്യക്തമാക്കി.
|
അതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതത്തിന്റെ ചുക്കാന്‍ ഇപ്പോഴും ഇറാന്റെ കൈയിലാണ്. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ഇറാന് ഒഴിവാക്കിയില്ലെങ്കില്‍ ആക്രമണം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാല്ഡ് ട്രംപ് ഭീഷണി മുഴക്കി.
ALSO READ: ഭാര്യ വീട്ടില്‍ പോയ സമയത്ത് കാമുകിയെ വിളിച്ചുവരുത്തി കൊന്ന് കഷ്ണങ്ങളാക്കി നാവികസേനാ ഉദ്യോഗസ്ഥന്



